Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flex Board

കോ​ൺ​ഗ്ര​സി​ൽ ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി; കോ​ട്ട​യം ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ ഫ്ല​ക്സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​കു​ന്ന​തി​നി​ടെ പാ​ർ​ട്ടി​യി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. കോ​ട്ട​യം ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി എ​ന്ന ആ​വ​ശ്യ​വു​മാ​യി ഫ്ലെ​ക്സ് ബോ​ർ​ഡ്‌ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് നി​ല​വി​ലെ എം​പി​മാ​രെ​യും എം​എ​ൽ​എ​മാ​രെ​യും പ​രി​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ൽ ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു ക​ഴി​ഞ്ഞു. എം​പി​മാ​രും എം​എ​ൽ​എ​മാ​രും സ്വ​ന്തം മ​ണ്ഡ​ലം ശ്ര​ദ്ധി​ക്ക​ട്ടെ കെ.​പി​സി​സി​ക്ക് വേ​ണ്ട​ത് പാ​ർ​ട്ട് ടൈം ​നേ​താ​ക്ക​ളെ​യ​ല്ല മു​ഴു​വ​ൻ സ​മ​യ പ്ര​സി​ഡ​ന്‍റി​നെ​യാ​ണ് എ​ന്നാ​ണ് ബോ​ർ​ഡു​ക​ളി​ലെ പ്ര​ധാ​ന ആ​വ​ശ്യം.

ഉ​ദ​യ്പൂ​ർ ചി​ന്ത​ൻ ശി​വി​ർ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ളെ​ന്നാ​ണ് അ​ണി​ക​ളു​ടെ ആ​ക്ഷേ​പം. അ​ധ്യ​ക്ഷ ക​സേ​ര​യ്ക്കാ​യി പാ​ർ​ട്ടി​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ പി​ടി​മു​റു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ണി​ക​ളു​ടെ ഈ ​പ​ര​സ്യ പ്ര​തി​ഷേ​ധം. എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ബെ​ന്നി ബ​ഹ​നാ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി, ഷാ​ഫി പ​റ​മ്പി​ൽ എ​ന്നി​വ​ർ പ​ദ​വി​ക്കാ​യി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

 

Kerala

നി​യു​ക്ത മു​ഖ്യ​മ​ന്ത്രി അ​ഡ്വ. വി.​ഡി. സ​തീ​ശ​ന്...; സ്വ​ന്തം വീ​ട്ടി​ല്‍ ഫ്ല​ക്സ് വ​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍

കൊ​ച്ചി: വി.​ഡി. സ​തീ​ശ​നെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച് സ്വ​ന്തം വീ​ട്ടി​ല്‍ കൂ​റ്റ​ന്‍ ഫ്ല​ക്സ് ബോ​ർ​ഡ് വ​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍. ബാ​ബു ആ​ന്‍റ​ണി എ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​ണ് ക​ട​വ​ന്ത്ര​യ്ക്ക് സ​മീ​പം ഗാ​ന്ധി​ന​ഗ​റി​ലു​ള്ള ത​ന്‍റെ വീ​ടി​ന് മു​ന്നി​ൻ സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി ഫ്ല​ക്സ് വ​ച്ച​ത്.

ടീം ​യു​ഡി​എ​ഫ് ക്യാ​പ്റ്റ​ന്‍ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി അ​ഡ്വ. വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ എ​ന്ന വാ​ച​ക​ങ്ങ​ളോ​ടെ​യു​ള്ള ഫ്ല​ക്സ് ആ​ണ് വ​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, വി.​ഡി. സ​തീ​ശ​നെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു​ള്ള ഫ്ല​ക്സു​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​യു​ക​യാ​ണ്.

മൂ​വാ​റ്റു​പു​ഴ​യി​ലും നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ എ​ന്ന ഫ്ല​ക്സ് ബോ​ര്‍​ഡ് എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ കി​ഴ​ക്കേ​ക്ക​ര മ​ണി​യം​കു​ളം ക​വ​ല​യി​ല്‍ എ​ത്തി​യ ഫ്ല​ക്സ് പി​ന്നീ​ട് നീ​ക്കി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ആ​ലു​വ യു​സി കോ​ള​ജി​ന് മു​ന്നി​ല്‍ വി.​ഡി​യെ അ​നു​കൂ​ലി​ച്ച് ഫ്ല​ക്സ് എ​ത്തി​യി​രു​ന്നു.

സ​തീ​ശ​നെ​തി​രെ എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ലും ക​ള​മ​ശേ​രി​യി​ലും ഫ്ല​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് അ​നു​കൂ​ലി​ച്ചു കൊ​ണ്ടു​ള്ള ഫ്ല​ക്സു​ക​ൾ വീ​ണ്ടും എ​ത്തു​ന്ന​ത്. അ​തേ​സ​മ​യം, പി​ആ​ര്‍ വ​ര്‍​ക്ക് ന​ട​ത്തി​യാ​ല്‍ മു​ഖ്യ​മ​ന്ത്രി ആ​കി​ല്ലെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടാ​യി​രു​ന്നു വി.​ഡി​ക്ക് എ​തി​രെ​യു​ള്ള ഫ്‌​ള​ക്‌​സു​ക​ള്‍.

പി​ആ​ര്‍ വ​ര്‍​ക്കി​ന്‍റെ ബ​ല​ത്തി​ല്‍ ര​മേ​ശ്ജി​യെ പോ​ലെ​യു​ള്ള സീ​നി​യ​ര്‍ നേ​താ​ക്ക​ളെ താ​റ​ടി​ച്ച് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി ആ​കാ​നു​ള്ള സ​തീ​ശ​ന്‍റെ വ്യാ​മോ​ഹം വി​ല​പ്പോ​കി​ല്ല എ​ന്ന ഫ്ല​ക്സും വി.​ഡി. സ​തീ​ശ​ന്‍റെ പി​ആ​ര്‍ പ​ണി അ​വ​സാ​നി​പ്പി​ക്കു​ക, കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ച്ചു​കൊ​ള്ളും എ​ന്ന പോ​സ്റ്റ​റു​മാ​യി​രു​ന്നു വി.​ഡി​ക്കെ​തി​രെ എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫി​സി​ന് മു​ന്നി​ലും ക​ള​മ​ശേ​രി​യി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Kerala

അ​ന്ത്യ​മി​ല്ലാ​ത്ത ഫ്ള​ക്സ് യു​ദ്ധം; ആ​ലു​വ​യി​ല്‍ വീ​ണ്ടും ഫ്‌ളക്‌​സ്, പ്ര​വ​ര്‍​ത്ത​ക​ര്‍ ചേ​രി​തി​രി​ഞ്ഞ് പോ​രി​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഫ്ല​ക്സ് യു​ദ്ധം തു​ട​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ലും ക​ള​മ​ശേ​രി​യി​ലും ഫ്ല​ക്സു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ അ​നു​കൂ​ലി​ച്ച് വീ​ണ്ടും ഫ്ല​ക്സു​ക​ള്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ആ​ലു​വ യു​സി കോ​ള​ജി​ന് മു​മ്പി​ലാ​ണ് വി.​ഡി. സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി ഫ്ല​ക്സ് ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

കാ​ലം ചോ​ദി​ക്കു​ന്ന​ത് മാ​റ്റം... മാ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കാ​ന്‍... വി.​ഡി. സ​തീ​ശ​ന്‍ ന​യി​ക്ക​ട്ടെ. കേ​ര​ളം വി.​ഡി​ക്ക് ഒ​പ്പം എ​ന്ന വാ​ച​ക​ങ്ങ​ളോ​ടെ ഫ്ല​ക്സ് എ​ത്തി​യ​ത്. ക​ടു​ങ്ങ​ല്ലൂ​രി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് വി.​ഡി. സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി ഫ്‌​ല​ക്‌​സ് ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പി​ആ​ര്‍ വ​ര്‍​ക്ക് ന​ട​ത്തി​യാ​ല്‍ മു​ഖ്യ​മ​ന്ത്രി ആ​കി​ല്ലെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടാ​യി​രു​ന്നു വി.​ഡി​ക്ക് എ​തി​രെ​യു​ള്ള ഫ്ല​ക്സു​ക​ള്‍.

പി​ആ​ര്‍ വ​ര്‍​ക്കി​ന്‍റെ ബ​ല​ത്തി​ല്‍ ര​മേ​ശ്ജി​യെ പോ​ലെ​യു​ള്ള സീ​നി​യ​ര്‍ നേ​താ​ക്ക​ളെ താ​റ​ടി​ച്ച് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി ആ​കാ​നു​ള്ള സ​തീ​ശ​ന്‍റെ വ്യാ​മോ​ഹം വി​ല​പ്പോ​കി​ല്ല എ​ന്ന ഫ്ല​ക്സും വി.​ഡി. സ​തീ​ശ​ന്‍റെ പി​ആ​ര്‍ പ​ണി അ​വ​സാ​നി​പ്പി​ക്കു,ക ​കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ച്ചു കൊ​ള്ളും എ​ന്ന പോ​സ്റ്റ​റു​മാ​യി​രു​ന്നു വി.​ഡി​ക്കെ​തി​രെ എ​ത്തി​യ​ത്.

ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് ഫാ​മി​ലി എ​ന്ന പേ​രി​ലാ​ണ് ഫ്ല​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​തി​നി​ടെ മ​ല​പ്പു​റം ത​വ​നൂ​രി​ല്‍ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ എ​ന്നു പ​റ​ഞ്ഞു​ള്ള ഫ്ല​ക്സും എ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ബാ​ല​റ്റ് പെ​ട്ടി തു​റ​ക്കും മു​ന്നേ മു​ഖ്യ​മ​ന്ത്രി ക​സേ​ര ആ​ര്‍​ക്ക് എ​ന്ന ച​ര്‍​ച്ച​യ്ക്ക് ചൂ​ട് പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ആ​രാ​ക​ണം മു​ഖ്യ​മ​ന്ത്രി എ​ന്ന ച​ര്‍​ച്ച​ക​ള്‍​ക്ക് ആ​ക്കം കൂ​ടി​യി​ട്ടു​ണ്ട്. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും വി.​ഡി. സ​തീ​ശ​നെ​യും അ​നു​കൂ​ലി​ച്ചു കൊ​ണ്ടു​ള്ള ച​ര്‍​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.

മൂ​ന്നു നേ​താ​ക്ക​ളു​ടെ അ​നു​നാ​യി​ക​ള്‍ ചേ​രി തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടു​ന്നു​ണ്ടെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി വി​ഷ​യ​ത്തി​ല്‍ നേ​താ​ക്ക​ളു​ടെ പ​ര​സ്യ പ്ര​തി​ക​ര​ണം പാ​ര്‍​ട്ടി വി​ല​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ നേ​താ​ക്ക​ളു​ടെ തീ​പ്പൊ​രി പ്ര​സം​ഗ​ങ്ങ​ളും എ​ഐ വീ​ഡി​യോ​ക​ളും ഡോ​ക്യു​മെ​ന്‍റ​റി​ക​ളും പോ​ഡ്കാ​സ്റ്റു​ക​ളും ക​ളം നി​റ​യു​ന്നു​ണ്ട്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ജീ​വ​ച​രി​ത്രം വ​ര​ച്ചു​കാ​ട്ടു​ന്ന ജ​ന​നാ​യ​ക​ന്‍ എ​ന്ന എ​ഐ വീ​ഡി​യോ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു​ള്ള ച​ര്‍​ച്ച തു​ട​ങ്ങാ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ കേ​ര​ള​യാ​ത്ര എ​ന്ന പോ​ഡ്കാ​സ്റ്റും പു​റ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ലോ​ണ്‍ ആ​പ്പ് കെ​ണി​യെ കു​റി​ച്ചും യു​ഡി​എ​ഫ് സ്വീ​ക​രി​ക്കാ​നി​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു​മാ​യി​രു​ന്നു ആ​ദ്യ വീ​ഡി​യോ. ചെ​ന്നി​ത്ത​ല​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​തം ഇം​ഗ്ലീ​ഷ് പ​ത്ര​ത്തി​ല്‍ ഫോ​ക്ക​സ് ഫീ​ച്ച​റാ​യി എ​ത്തി​യി​രു​ന്നു.

കെ.​സി. വേ​ണു​ഗോ​പാ​ലി​നെ കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ഷൂ​ട്ടിം​ഗും ന​ട​ക്കു​ന്നു​ണ്ട്. പാ​ര്‍​ലി​മെ​ന്‍റി​ല്‍ കെ.​സി. ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ളു​ടെ സ​മാ​ഹാ​രം നേ​രി​നൊ​പ്പം: പോ​രാ​ട്ട​ങ്ങ​ള്‍, നി​ല​പാ​ടു​ക​ള്‍ എ​ന്ന പു​സ്ത​ക​മാ​യി പു​റ​ത്തി​റ​ക്കു​ന്നു​മു​ണ്ട്. സ​തീ​ശ​ന്‍റെ പ്ര​സം​ഗ​ങ്ങ​ളു​ടെ സ​മാ​ഹാ​ര​വും പു​റ​ത്തി​റ​ങ്ങും.

അ​തേ​സ​മ​യം, 100ല്‍ ​അ​ധി​കം സീ​റ്റു​ക​ള്‍ നേ​ടും എ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് സ​തീ​ശ​ന്‍ നേ​ര​ത്തെ പ​ങ്കു​വ​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന നി​മി​ഷ​ത്തി​ല്‍ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​മെ​ന്നും ത​ര്‍​ക്ക​മി​ല്ലെ​ന്നും സ​തീ​ശ​ന്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​ക​ളോ​ട് താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന് കെ.​സി.​യും പ്ര​തി​ക​രി​ച്ചി​രു​ന്നു.

Kerala

ഗു​രു​വാ​യൂ​രി​ൽ വി​വാ​ദ ഫ്ല​ക്സു​മാ​യി ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി; വോ​ട്ട് ധ്രു​വീ​ക​ര​ണ​മെ​ന്ന് ആ​ക്ഷേ​പം

ഗു​രു​വാ​യൂ​ർ: മണ്ഡലത്തിൽ വി​വാ​ദ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് ഗു​രു​വാ​യൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ. 1977 മു​ത​ൽ മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച എം​എ​ൽ​എ​മാ​രു​ടെ പേ​രു​ക​ൾ മാ​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ചാ​വ​ക്കാ​ട് ഭാ​ഗ​ത്ത് ബി​ജെ​പി സ്ഥാനാർഥി ഈ ​ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി​യ​ത്.

ഗു​രു​വാ​യൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​തു​വ​രെ വി​ജ​യി​ച്ച​ത് മു​സ്‌​ലിം നാ​മ​ധാ​രി​ക​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ളാ​ണെ​ന്ന വാ​ദ​വു​മാ​യാ​ണ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഫ്ല​ക്സ്. ഇ​ത് മ​നഃ​പൂ​ർ​വം വോ​ട്ട് ധ്രു​വീ​ക​ര​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള ശ്ര​മ​മാ​ണെ​ന്നു​ള്ള ആ​രോ​പ​ണം ഇ​തി​നോ​ട​കം തന്നെ ഉയർന്നിട്ടുണ്ട്. ബിജെപി സ്ഥാനാർഥിയുടെ ഈ ന‌ടപ‌ടിക്കെതിരെ യുഡിഎഫും എൽഡിഎഫും നിയമന‌ടപടികൾക്ക് ഒരുങ്ങുകയാണ്.  

ഗു​രു​വാ​യൂ​രി​ന് ഇ​നി​യൊ​രു 'ഹി​ന്ദു എം​എ​ൽ​എ' വേ​ണ​മെ​ന്ന പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ ചാ​വ​ക്കാ​ട് പോ​ലീ​സ് നേരത്തെ കേ​സെ​ടു​ത്തി​രു​ന്നു. ഈ ​ന​ട​പ​ടി​യി​ൽ ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ്ടും സ​മാ​ന​മാ​യ വി​വാ​ദം.  

 

Kerala

മാത്യു കുഴല്‍നാടന്‍റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി

കൊച്ചി: എറണാകുളം പാലക്കുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടന്‍റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. യുഡിഎഫ് പ്രവര്‍ത്തകര്‍ കൂത്താട്ടുകുളം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മൂവാറ്റുപുഴ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് മാത്യു കുഴല്‍നാടന്‍.

ഞായറാഴ്ച രാത്രിയിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചത്. പാലക്കുഴിയില്‍ മൃഗാശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് നശിപ്പിച്ചത്. പൈനാപ്പിള്‍ ചെടി ഫ്‌ളക്‌സില്‍ തിരുകി കീറിയ നിലയില്‍ ആയിരുന്നു. സംഭവത്തില്‍ കൂത്താട്ടുകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

മാത്യു കുഴല്‍നാടന്‍റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു. എല്ലാ റോഡുകളും പാലങ്ങളും ഏറ്റവും മികച്ചതാക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോസ്റ്ററിന് അടുത്ത്, വികസനം കൊണ്ടുവരാന്‍ അഴിമതിയെ ചോദ്യം ചെയ്യാന്‍ മാത്യു ഉണ്ട് മൂവാറ്റുപുഴയില്‍ എന്ന പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടുകയും വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു.

District News

കരുനാഗപ്പള്ളിയിൽ ജിം ​സ​ന്തോ​ഷി​ന്‍റെ ഫ്ലക്സ് ബോർഡ്

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഗു​ണ്ടാ നേ​താ​വ് ജിം ​സ​ന്തോ​ഷി​ന്‍റെ ഫ്ലക്‌​സു​ക​ള്‍ വ​ച്ചു. ന​ട്ട​പ്പാ​തി​രാ കാ​ട്ടു​തീ​പോ​ലെ ക​ത്തു​മ്പോ​ള്‍ നീ ​സൂ​ക്ഷി​ക്ക​ണം.

അന്നെന്‍റെ പ്ര​തി​കാ​ര​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ് എ​ന്നാ​ണ് ഫ്‌​ള​ക്‌​സി​ല്‍ പ​റ​യു​ന്ന​ത്. മരുന്ന 27നാണ് ജിം ​സ​ന്തോ​ഷി​ന​ന്‍റെ ച​ര​മ​ദി​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫ്ലക്‌​സ്.

ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ച് 27 ന് ​പു​ല​ര്‍​ച്ചെ​യാ​ണ് ജിം ​സ​ന്തോ​ഷ് എ​ന്ന ഗു​ണ്ടാ നേ​താ​വി​നെ അ​മ്മ​യു​ടെ ക​ൺ​മു​ന്നി​ല്‍ ഇ​ട്ട് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്.
പ്ര​ദേ​ശ​ത്ത് ഗു​ണ്ടാ​ആ​ക്ര​മ​ണ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ് പോ​ലീ​സ്.

Kerala

ജിം ​സ​ന്തോ​ഷി​ന്‍റെ ച​ര​മ വാ​ർ​ഷി​കം; ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ

കരുനാഗപ്പള്ളി: പോലീസിനെയും നാട്ടുകാരെയും ഞെട്ടിച്ച് വീണ്ടും ഗുണ്ടാസംഘങ്ങൾ. ഗുണ്ടാ നേതാവ് ജിം സന്തോഷിന്‍റെ ചരമവാര്‍ഷികത്തില്‍ കരുനാഗപ്പള്ളിയിലെ വിവിധയിടങ്ങളില്‍ ഗുണ്ടാ സംഘങ്ങള്‍ ഫ്‌ളക്‌സ്ബോർഡുകൾ വച്ചു. നട്ടപ്പാതിരാ കാട്ടുതീപോലെ കത്തുമ്പോള്‍ നീ സൂക്ഷിക്കണം. അന്നെന്‍റെ പ്രതികാരത്തിന്‍റെ തുടക്കമാണ് എന്നാണ് ഫ്‌ളക്‌സില്‍ പറയുന്നത്. 27 ആണ് ജിം സന്തോഷിന്‍റെ ചരമദിനം. ഇതിന്‍റെ ഭാഗമായാണ് ബോർഡ് എന്നു കരുതുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് ജിം സന്തോഷ് എന്ന ഗുണ്ടാ നേതാവിനെ അമ്മയുടെ കണ്മുന്നില്‍ ഇട്ട് വെട്ടി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അലുവ അതുലും സംഘവുമായിരുന്നു കൊലപാതകത്തിനു പിന്നില്‍.

അതേസമയം, അലുവ അതുല്‍ കൊലക്കേസ് പ്രതികളുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. പത്ത് പ്രതികളുടെ വീട്ടിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. അതിനിടെ കേസിലെ മുഴുവന്‍ പ്രതികളെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

മുഖ്യപ്രതി ഉള്‍പ്പെടെ കൃത്യത്തില്‍ പങ്കെടുത്തവരും സഹായിച്ചവരുമായി 10 പേരുടെ അറസ്റ്റ് ആണ് പോലീസ് രേഖപെടുത്തിയത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ് അലുവ അതുലിന്‍റേത് എന്നു പോലീസ് സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ പേര്‍ക്കു സംഭവത്തില്‍ പങ്കുണ്ടോ എന്നുള്ള കാര്യത്തിലും അന്വേഷണം തുടരുന്നു.

എന്നാല്‍, സന്തോഷ് വധത്തിനു അതുലിന്‍റെ കൊലപാതകവുമായി ഒരു തരത്തിലും ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. സന്തോഷ് വധത്തിനു ശേഷം കടത്തൂര്‍ സംഘത്തിലെ അനീറെന്നയാളെ ആക്രമിച്ചതിലെ പ്രതികാരമാണ് കൊലപാതകത്തിനു പ്രകോപനമെന്നാണ് പോലീസ് നൽകുന്ന സൂചന. പ്രദേശത്തു ഗുണ്ടാ ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് പോലീസ്.

Kerala

ക​ണ്ണൂ​രി​ൽ കെ. ​സു​ധാ​ക​ര​നെ അ​നു​കൂ​ലി​ച്ച് ഫ്ള​ക്സ് ബോ​ർ​ഡ്

ക​​​ണ്ണൂ​​​ർ: എ​​​ഐ​​​സി​​​സി പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി​​​യം​​​ഗ​​​വും കെ​​​പി​​​സി​​​സി മു​​​ൻ അ​​​ധ്യ​​​ക്ഷ​​​നും മു​​​തി​​​ർ​​​ന്ന നേ​​​താ​​​വു​​​മാ​​​യ കെ. ​​​സു​​​ധാ​​​ക​​​ര​​​നെ പി​​​ന്തു​​​ണ​​​ച്ച് ക​​​ണ്ണൂ​​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ വ്യാ​​​പ​​​ക ഫ്‌​​​ള​​​ക്‌​​​സ് ബോ​​​ർ​​​ഡു​​​ക​​​ൾ.

നി​​​യ​​​മ​​​സ​​​ഭാ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ​​​ത്തി​​​ലെ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​ണ് ​സു​​​ധാ​​​ക​​​ര​​നെ അ​​​നു​​​കൂ​​​ലി​​​ച്ചു​​​കൊ​​​ണ്ട് ഫ്ള​​​ക്സ് ബോ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. “അ​​​ധി​​​കാ​​​ര​​​ത്തി​​​ന്‍റെ ത​​​ണ​​​ലി​​​ല​​​ല്ല. പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സിം​​​ഹാ​​​സ​​​നം. ഭ​​​യ​​​ത്തി​​​ന്‍റെ ഇ​​​രു​​​ളി​​​ൽ പ്ര​​​സ്ഥാ​​​നം ത​​​ള​​​രു​​​മ്പോ​​​ൾ ധൈ​​​ര്യ​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ച​​​മാ​​​യി ഉ​​​ദി​​​ച്ചു​​​യ​​​ർ​​​ന്ന സൂ​​​ര്യ​​​നാ​​​ണ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ, പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ലാ​​​ണ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ…​​​അ​​​ധി​​​കാ​​​ര​​​ത്തി​​​ന്‍റെ ചി​​​ല്ലു​​​മേ​​​ട​​​യി​​​ല​​​ല്ല’’ എ​​​ന്നാ​​​ണ് ഫ്‌​​​ള​​​ക്‌​​​സി​​​ലെ വാ​​​ക്കു​​​ക​​​ൾ.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കാ​​​സ​​​ർ​​​ഗോ​​​ഡ് നി​​​ന്ന് തു​​​ട​​​ങ്ങി​​​യ പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യി​​​ൽ നി​​​ന്ന് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ഇ​​​റ​​​ങ്ങി​​​പ്പോ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഫ്ല​​​ക്സ് ബോ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.

Kerala

പാ​ലാ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഫ്ലെ​ക്സു​ക​ൾ ന​ശി​പ്പി​ച്ചെന്ന് പരാതി

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഫ്ലെ​ക്സു​ക​ൾ ന​ശി​പ്പി​ച്ചെന്ന പരാതി. ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വ​ല​വൂ​ർ ഡി​വി​ഷ​നി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന അ​ല​ൻ ക​ക്കാ​ട്ടി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി ലൈ​സ​മ്മ എ​ന്നി​വ​രു​ടെ ഫ്ലെ​ക്സു​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പ​രാ​ജ​യ ഭീ​തി​യെ തു​ട​ർ​ന്ന് എ​തി​ർ​ പാ​ർ​ട്ടി​ക്കാ​രാ​ണ് ഫ്ലെ​ക്സു​ക​ൾ ന​ശി​പ്പി​ച്ച​തെ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ൾ ആരോപിച്ചു. സം​ഭ​വ​ത്തി​ൽ യു​ഡി​എ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

Kerala

നാ​യ​ര്‍ സ​മു​ദാ​യ​ത്തെ ഒ​റ്റു​കൊ​ടു​ത്ത സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍; എ​ന്‍​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ ഫ്ല​ക്സ്

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്കെ​തി​രെ വീണ്ടും പ്ര​തി​ഷേ​ധ ഫ്ല​ക്സ് ബോ​ര്‍​ഡ്. തി​രു​വ​ന​ന്ത​പു​രം ന​രു​വാ​മൂ​ട് ന​ടു​ക്കാ​ട് എ​ന്‍​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ലാ​ണ് പ്ര​തി​ഷേ​ധ ഫ്ല​ക്സ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്.

നാ​യ​ര്‍ സ​മു​ദാ​യ​ത്തെ ഒ​റ്റു​കൊ​ടു​ത്ത സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ എ​ന്നാ​ണ് ഫ്ല​ക്സി​ലെ വാ​ച​കം. ക​ട്ട​പ്പ ബാ​ഹു​ബ​ലി​യെ പി​ന്നി​ല്‍ നി​ന്ന് കു​ത്തു​ന്ന ചി​ത്ര​വും ഫ്ല​ക്സ് ബോ​ര്‍​ഡി​ലു​ണ്ട്. പ​ത്ത​നം​തി​ട്ട​യി​ലും ജി.സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്കെ​തി​രെ പ്രതിഷേധ ബോ​ര്‍​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

സു​കു​മാ​ര​ന്‍ നാ​യ​ര്‍ സ​മു​ദാ​യ​ത്തി​ന് നാ​ണ​ക്കേ​ടാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു പോ​സ്റ്റ​ര്‍.​ കു​ടും​ബ കാ​ര്യ​ത്തി​ന് വേ​ണ്ടി അ​യ്യ​പ്പ ഭ​ക്ത​രെ പി​ന്നി​ല്‍ നി​ന്ന് കു​ത്തി പി​ണ​റാ​യി​ക്ക് പാ​ദ​സേ​വ ചെ​യ്യു​ന്ന ക​ട്ട​പ്പ​യാ​യി മാ​റി​യ സു​കു​മാ​ര​ന്‍ നാ​യ​ര്‍ സ​മു​ദാ​യ​ത്തി​ന് നാ​ണ​ക്കേ​ടെ​ന്ന് പോ​സ്റ്റ​റി​ല്‍ വി​മ​ര്‍​ശി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്പു​റം എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം ഓ​ഫീ​സി​ന് മു​ന്നി​ലും ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്കെ​തി​രെ പോ​സ്റ്റ​ര്‍ ഉ​യ​ര്‍​ന്നി​രു​ന്നു.

Latest News

Corehub Up